എട്ട് മീറ്റർ താഴ്ചയിൽ നിന്ന് സിഗ്നൽ ലഭിച്ചു; മണ്ണ് മാറ്റൽ തുടരുന്നു

[ad_1]
കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരം പുറത്ത്. മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചതായാണ് റിപ്പോർട്ട്. മണ്ണിനടിയിൽ എട്ട് മീറ്റർ താഴ്ചയിലാണ് സിഗ്നൽ ലഭിച്ചത്. സിഗ്നൽ കണ്ട ഭാഗത്ത് മണ്ണ് മാറ്റൽ തുടരുകയാണ്
എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് മാറ്റൽ തുടരുന്നതെന്നും ജിതിൻ റിപ്പോർട്ടറിനോട് പറഞ്ഞു. അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയിൽ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്‌നൽ ലഭിച്ചത്.
രണ്ട് റഡാറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് പരിശോധന. തെരച്ചിൽ നിർണായക സിഗ്‌നൽ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്‌നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും. സിഗ്‌നൽ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.
[ad_2]