National
റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചെന്ന് സൈന്യം; പരിശോധന തുടരുന്നു

[ad_1]
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചെന്ന് സൈന്യം അറിയിച്ചു. റഡാർ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചിൽ നടത്താനായിരുന്നു സൈന്യത്തിന്റെ നീക്കം. ഇതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചത്
അർജുന്റെ ലോറി റോഡരികിന് സമീപം നിർത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിലായി ഇപ്പോഴും മൺകൂനയുണ്ട്. രാവിലെ മുതൽ ഗംഗാവലി പുഴയിൽ സ്കൂബാ ഡൈവേഴ്സും പരിശോധന നടത്തുന്നുണ്ട്
അർജുന്റെ ലോറി പുഴയിലേക്ക് പോകാനുള്ള സാധ്യതയും സൈന്യം തള്ളുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം.
[ad_2]