Kerala
പാതിവില തട്ടിപ്പ്: ആദ്യ കേസിൽ ആനന്ദകുമാറിന് ജാമ്യം; ജയിലിൽ തന്നെ തുടരും

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പ്രതിയും സായിഗ്രാം ഗ്ലോബൽ മാനേജിംഗ് ട്രസ്റ്റിയുമായ ആനന്ദ കുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ജയിലിൽ തുടരും.
കേസിൽ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂട്ടർ വാഗ്ദാനം ചെയ്ത് വനിതകളിൽ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു.