National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ കക്ഷി നേതാക്കളെ വിളിച്ച് പിന്തുണ തേടി രാജ്‌നാഥ് സിംഗ്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി പി രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം. പ്രതിപക്ഷ കക്ഷി നേതാക്കളെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോൺ ചെയ്തു. അതേസമയം ഇന്ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം ചർച്ചയായില്ല
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ത്യാ മുന്നണി പ്രത്യേകം യോഗം ചേർന്നേക്കുമെന്നാണ് വിവരം. അതേസയമം സിപി രാധാകൃഷ്ണനെ പിന്തുണക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാലിനുമായി രാജ്‌നാഥ് സിംഗ് ഫോണിൽ സംസാരിച്ചു
തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയതെന്ന് ഡിഎംകെ നേതാവ് ഇളങ്കോവൻ പ്രതികരിച്ചു. സിപി രാധാകൃഷ്ണനെ ഡിഎംകെ പിന്തുണക്കില്ലെന്നും ഇളങ്കോവൻ പറഞ്ഞു.