Novel

മയിൽപീലിക്കാവ്: ഭാഗം 21 NEW

രചന: മിത്ര വിന്ദ

 

കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത  മയിൽപീലിക്കാവ് പാർട്ട് 21   മാറിപ്പോയതിനാൽ മാറ്റി പോസ്റ്റുചെയ്യുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും മീനാക്ഷിയും ശ്രീഹരിയും അധികം സംസാരിച്ചിരുന്നില്ല…

ശ്രീഹരിക്ക് അറിയാം അവൾക്ക് നന്നായി വിഷമം ഉണ്ടെന്നു.. അതിനേക്കാൾ അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അവനു അറിയാം…

പക്ഷേ അവൻ കൂടുതൽ ഒന്നും ചോദിക്കുവാനോ പറയുവാനോ പോയില്ല .

അമ്മ വന്നതിനുശേഷം അവളെ ഇവിടെ നിന്നും പറഞ്ഞു അയക്കാം എന്നവൻ ഓർത്തു..

വിവാഹ ആൽബം എടുത്തു നോക്കിക്കൊണ്ട് ഇരിക്കുക ആയിരുന്നവൻ

ശ്രീയേട്ടാ,,, അമ്മ നാളെ അവിടെന്നു തിരിക്കും, ഇന്ന് ഉച്ചക്ക് എന്നെ വിളിച്ചു പറഞ്ഞതാണ്… ഓഫീസിൽ നിന്ന് തിരികെ എത്തിയതും മീനാക്ഷി വേഗം ശ്രീഹരിയുടെ മുറിയിലേക്ക് ചെന്നു..

പെട്ടന്നു അവളെ മുൻപിൽ കണ്ടതും ശ്രീഹരി കൈയിൽ ഇരുന്ന ആൽബം എവിടെ ഒളിപ്പിക്കണം എന്നറിയാൻ കഴിയാതെ വിഷമിച്ചു..

അമ്മ എപ്പോളാണ് വിളിച്ചത്,,, അവൻ ഒരുതരത്തിൽ ചോദിച്ചു..

ഇന്ന് ഉച്ചക്ക്…മറുപടി പറയുമ്പോൾ അവളുടെ ശ്രദ്ധ മുഴുവൻ അവന്റെ കൈയിൽ ഇരിക്കുന്ന ആൽബത്തിൽ ആയിരുന്നു….

ആരുടെ ആൽബം ആണ് ശ്രീയേട്ടാ ഇത്…. അവൾ അവനെ നോക്കി,,

ഒന്നും മറച്ചു വെയ്‌ക്കേണ്ടതില്ല ഇവളോട് എന്ന് അവനു തോന്നി..

അവൻ അത് സാവധാനത്തിൽ അവൾക്ക് നേർക്ക് നീട്ടി..

വിറയ്ക്കുന്ന കൈകളോടെ മീനാക്ഷി അത ശ്രീഹരിയിൽ നിന്നും മേടിച്ചു..

കണ്ണുകളുടെ കാഴ്ച മറയുന്നതുപോലെ തോന്നി മീനാക്ഷിക്ക്

ശ്രീഹരി വെഡ്സ് ഹിമ…. എന്നു വലിയ അക്ഷരത്തിൽ എഴുതിയ ഒരു കല്യാണ ആൽബം ആയിരുന്നു അത്..

ശ്രീയേട്ടന്റെ അരികത്തായി അതീവ സുന്ദരിയായ ഒരു യുവതി….പൊന്നിൽ കുളിച്ചാണ് നിൽക്കുന്നത്, അടുത്ത് നിൽക്കുന്നതെല്ലാം പ്രൗഢിയോടുകൂടിയ ആളുകൾ, ഏതൊക്കെയോ വിശിഷ്ടവ്യക്തികൾ, പല തരത്തിലുള്ള ഫോട്ടോസ്,

അതിമനോഹരമായ ആ ഫോട്ടോസ് എല്ലാം നോക്കി കണ്ടു മീനാക്ഷി..

ശ്രീയേട്ടന് നന്നായി ചേരുന്ന ഒരു സുന്ദരി,,

മീനാക്ഷിക്ക് ഉള്ളിൽ ഒരു സങ്കടപെരുമഴ മനസ്സിൽ ആർത്തലച്ചു നിൽക്കുന്നു,

മുഴുവനും കണ്ടതിനു ശേഷം അവൾ അത് മടക്കി അവന്റെ കൈയിൽ കൊടുത്തു..

എന്തൊക്കെയോ അവൾക്ക് ചോദിക്കണം എന്നുണ്ട്, പക്ഷേ സങ്കടം കാരണം ഒന്നും പുറത്തേക്ക് വരുന്നില്ല..

എവിടെ എങ്കിലും വീണുപോകുമോ എന്ന് ആണ് അവൾ കുടുതൽ ഭയപ്പെട്ടത്..

എന്റെ വിവാഹം കഴിഞ്ഞതാണ്, ഭാര്യ ഹിമ, കണ്ടില്ലേ……. അവൻ ചോദിച്ചു..

അവൾ തലയാട്ടി..

മീനാക്ഷി ഇവിടെ ഇരിക്കു…

അവൾ ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ തന്റെ കട്ടിലിൽ പിടിച്ചിരുത്തി..

എന്നിട്ട് അവൻ മെല്ലെ എഴുനേറ്റു.. ജനാലക്ക് അടുത്തേക്ക് ചെന്നു നിന്നു..

ആകാശത്തു കാർമേഘം ഉരുണ്ടു കൂടി വന്നു..

ചെറിയ കാറ്റും വീശുന്നുണ്ട്, നല്ല മഴക്കാണെന്നു തോന്നുന്നു..

എന്റെ വിവാഹം കഴിഞ്ഞ ദിവസവും ഇതുപോലെ നല്ല മഴയായിരുന്നു..

അവൻ അത് പറഞ്ഞുകൊണ്ടു ജനാലയിൽ കൂടി പുറത്തേക്ക് നോക്കി….

പണ്ട്,,,, എന്റെ കുട്ടിക്കാലത്തു മഴ എന്നു കേട്ടാൽ വലിയ സന്തോഷം ആയിരുന്നു..

മഴ പെയ്യുവാൻ തുടങ്ങുമ്പോൾ ഞാൻ അമ്മയുമായി വാശിപിടിച്ചു നിറയെ ചെറു വള്ളങ്ങൾ ഉണ്ടാക്കും,

എന്നിട്ട് വീടിന്റെ അടുത്ത് കാണുന്ന പാടത്തിന്റെ നടുക്കുള്ള വലരിയിൽ കൊണ്ടുപോയി ഒഴുക്കും..

അപ്പുറത്തെ വീട്ടിലെ ഡെന്നിസും കാണും എനിക്ക് കൂട്ടിനു..

ചാറ്റൽമഴയത് വള്ളം ഉണ്ടാക്കി കളിച്ചിട്ട് ഞാനും ഡെന്നിസുംകൂടി വീട്ടിൽ എത്തുമ്പോൾ അമ്മ നല്ല ചൂടുള്ള പഴംപൊരി ഉണ്ടാക്കി വെയ്ക്കും..

നമ്മൾ കൗമാരത്തിൽ എത്തുമ്പോൾ മഴയും കൗമാരക്കാരിയാകും..

ഇടയ്ക്കു ആർത്തു പെയ്യാൻ വെമ്പി വന്നിട്ട് ഒന്ന് തുള്ളികളിച്ചു ഓടിമറയും…

മീനാക്ഷിയെ പോലുള്ള നാട്ടിന്പുറത് വളർന്ന പെൺകുട്ടികൾ കൊലുസിന്റെ കൊഞ്ചൽ കേൾപ്പിച്ചുകൊണ്ട് ഓടിമറയില്ലേ, അതുപോലെ…

മഴയോട് എന്നും എനിക്ക് പ്രണയമായിരുന്നു..

ആ മഴയുടെ ശ്രുതി ഞാൻ വെറുത്തു പോയി…

അവനിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നു അവൾക്ക് ഉറപ്പായി..

ഹയർ സ്റ്റഡീസിന് ഞാൻ ഡൽഹിക്ക് ആണ് പോയത്..

ഡൽഹിയിൽ പോയി എംബിഎ ചെയ്തതിനു ശേഷം ഞാൻ നാട്ടിൽ എത്തി..

അച്ഛന്റെ കൂടെ ബിസിനെസ്സിൽ സഹായിച്ചുകൊണ്ട് കുറച്ചു നാൾ ഇവിടെ നിന്നതിനു ശേഷം പുറത്തേക്ക് പോകാം എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്..

അങ്ങനെ ഞാനും അച്ഛന്റെ ഒപ്പം പോകുവാൻ തുടങ്ങി

ഒരുപാട് ശതൃക്കൾ അച്ഛന് ചുറ്റും ഉണ്ടെന്നു അച്ഛന്റെ ബിസിനെസ്സ് രംഗത്തേക്ക് ഞാൻ കൂടി പ്രവേശിച്ചു കഴിഞ്ഞാണ് ഞാൻ മനസിലാക്കിയത്…

ആദ്യം ഒക്കെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു,,

അമ്മയോട് ഞാൻ ഇതൊക്കെ വന്നു പറയുമ്പോൾ അമ്മക്കും നല്ല ഭയം ആയിരുന്നു

അച്ഛനോട് എന്നും മത്സരം ഉണ്ടായിരുന്നത് തെക്കയിൽ പ്രഭാകരമേനോൻ എന്ന മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമക്കായിരുന്നു..

ഞങളുടെ കുടുംബത്തിന്റെ സർവ നാശത്തിനും കാരണക്കാരൻ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!