National
കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഇന്ന് തെരച്ചിൽ; തൃശ്ശൂരിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഷിരൂരിലേക്ക്
[ad_1]
മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടി ഷിരൂരിൽ അനുകൂല കാലാവസ്ഥ ആണെങ്കിൽ മാത്രം ഗംഗാവലി നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം.
തൃശ്ശൂരിലെ ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ ഓപറേറ്റർ അടക്കമുള്ള സംഘം ഇന്ന് ഷിരൂരിലെത്തും. സ്ഥലത്ത് ഡ്രഡ്ജിംഗ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കൃഷി വകുപ്പിലെ രണ്ട് അസി. ഓപറേറ്റർമാർ, മെഷീൻ ഓപറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്.
അർജുനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തരെച്ചിൽ തുടരണം. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അർജുന്റെ കുടുംബം പ്രതികരിച്ചു.
[ad_2]