Kerala

എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയലിൽ ഒപ്പിടുകയായിരുന്നു.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടന്നത്. അന്വേഷണത്തിൽ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനമില്ലെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഈ റിപ്പോർട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.

അനധികൃത സ്വത്ത് സമ്പാദനം ആരോപണത്തിൽ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാർശ കണക്കിലെടുക്കാതെയാണ് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത്. അജിത് കുമാർ എഡിജിപി പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കണമെന്ന ശുപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.

Related Articles

Back to top button
error: Content is protected !!