National
ഷിരൂരിൽ തെരച്ചിൽ പൂർണമായും ഉപേക്ഷിച്ചു; നാവികസേനയടക്കം മടങ്ങിയെന്ന് എം വിജിൻ എംഎൽഎ
[ad_1]
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ പൂർണമായും ഉപേക്ഷിച്ചെന്ന് എം വിജിൻ എംഎൽഎ. തൃശ്ശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കം രക്ഷാദൗത്യം നിർത്താൻ വേണ്ടിയായിരുന്നു. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയിൽ കാണാനില്ലെന്നും എം വിജിൻ പറഞ്ഞു
ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ ഒരു സംവിധാനങ്ങളും കരയിലോ വെള്ളത്തിലോ ഇല്ല. രക്ഷാപ്രവർത്തനത്തിന് നാവിക സേന ഷിരൂരിൽ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഗംഗാവലി പുഴയിൽ ഒഴുക്ക് കുറയുന്നതുവരെ തുടരാൻ നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു
എന്നാൽ നാവികസേനയുടെയും എൻഡിആർഎഫിന്റെയും സംഘം സംഭവസ്ഥലത്ത് നിന്ന് മടങ്ങി. അർജുന് വേണ്ടി തെരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും എം വിജിൻ അറിയിച്ചു.
[ad_2]