5G ഫോൺ വാങ്ങാൻ 10000 രൂപ തികച്ച് വേണ്ട! ഒന്നും രണ്ടുമല്ല, 7 എണ്ണം
എല്ലാവരും 5ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുകയും ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ഡാറ്റ ഇഷ്ടം പോലെ ഉപയോഗിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഒരു 5ജി സ്മാർട്ട്ഫോണിലേക്ക് മാറിയാലോ എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാകും. ഇപ്പോൾ ആളുകൾ 4ജി ഫോണിൽ നിന്ന് 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാനായി ഒരുപാട് പണമൊന്നും ആവശ്യമില്ല, പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും ഇപ്പോൾ ഐക്യൂ, സാംസങ്, വിവോ, മോട്ടറോള തുടങ്ങി വിവിധ ബ്രാൻഡുകളുടെ 5ജി ഫോൺ ലഭ്യമാണ്. അതിൽ 7 മോഡലുകൾ ഇവിടെ പരിചയപ്പെടാം.
ലാവ ബ്ലേസ് 3 5ജി (Lava Blaze 2 5G): ഈ വർഷം സെപ്റ്റംബറിൽ ലാവ അവതരിപ്പിച്ച ബജറ്റ് 5ജി ഫോൺ ആണിത്. ഇതിന്റെ 6ജിബി+ 128 ജിബി മോഡലിന് 11,499 രൂപയാണ് വില. എന്നാൽ ആമസോണിൽ ഇതിന് 1750 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ, 9749 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം. ഗ്ലാസ് ഗോൾഡ്, ഗ്ലാസ് ബ്ലൂ നിറങ്ങളിലാണ് ഇത് എത്തുന്നത്.
ഐക്യൂ Z9 ലൈറ്റ് 5G (IQOO Z9 Lite 5G): ബജറ്റ് വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച 5ജി ഫോണുകളിലൊന്നാണിത്. ഇതിന്റെ 4GB+ 128GB വേരിയന്റിന് 10,499 രൂപയും 6GB+ 128GB വേരിയന്റിന് 11,499 രൂപയുമാണ് വില. എന്നാൽ ആമസോണിൽ ഇപ്പോൾ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 9499 രൂപയ്ക്കും ഉയർന്ന മോഡൽ 10499 രൂപയ്ക്കും ലഭ്യമാണ്.
സാംസങ് ഗാലക്സി എ14 5ജി (Samsung Galaxy A14 5G): ഇതിന്റെ 4ജിബി + 64ജിബി വേരിയന്റിന് 16,499 രൂപയും 6ജിബി + 128ജിബി വേരിയന്റിന് 18,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇവ യഥാക്രമം 8999 രൂപ, 9999 രൂപ, 10999 രൂപ വിലകളിൽ ആമസോണിൽ ലഭ്യമാണ്.
വിവോ ടി3 ലൈറ്റ് 5ജി (vivo T3 Lite 5G): ഈ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 4ജിബി+ 128ജിബി വേരിയന്റിന് 10,499 രൂപയും 6ജിബി+ 128ജിബി വേരിയന്റിന് 11499 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ അടിസ്ഥാന മോഡൽ 9999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.
റെഡ്മി 13സി 5ജി (Redmi 13C 5G): ഇതിന്റെ 4ജിബി + 128ജിബി അടിസ്ഥാന വേരിയന്റ് 10,999 രൂപയ്ക്കും 6GB+ 128GB മോഡൽ 12,499 രൂപയ്ക്കും 8GB+ 256GB മോഡൽ 14,499 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാലിപ്പോൾ ഇവ യഥാക്രമം 9199 രൂപ, 10999 രൂപ, 12999 രൂപ എന്നീ വിലകളിൽ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്.
ഇൻഫിനിക്സ് ഹോട്ട് 50 5G (Infinix Hot 50 5G): ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ 5ജി ഫോണിന്റെ 4GB+ 128GB വേരിയന്റിന് 9,999 രൂപയും 8GB+ 128GB വേരിയന്റിന് 10,999 രൂപയും ആണ് വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ 8999 രൂപ, 9999 രൂപ വിലകളിൽ വാങ്ങാൻ സാധിക്കും.