Kerala
വളാഞ്ചേരിയിൽ ലഹരിസംഘത്തിലെ 9 പേർക്ക് എച്ച് ഐ വി ബാധ; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം കാരണമായി

മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിൽപ്പെട്ട 9 പേർക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച് ഐ വി സ്ഥിരീകരിച്ചത്. കേരളാ എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് എച്ച് ഐ വി ബാധ കണ്ടെത്തിയത്.
ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ഡിഎംഒയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധക്ക് കാരണമായത്.
ആരോഗ്യവകുപ്പ് കൂടുതൽ സ്‌ക്രീനീംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗം എത്രത്തോളം വിപത്തുണ്ടാക്കുന്നുവെന്നതാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്