Kerala

കേസുണ്ടെന്നത് വ്യാജ പ്രചാരണം, താൻ ചെയ്തത് ദൈവത്തിനും കണ്ട് നിന്നവർക്കും അറിയാം: ഈശ്വർ മാൽപെ

തനിക്കെതിരെ കേസുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ടെന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്താണെന്ന് ദൈവത്തിനറിയാം, കണ്ടുനിന്നവർക്കും അറിയാം

താനത് ഒരു പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല. യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താൻ ഇത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വർ മാൽപെ

അതേസമയം അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ലോറി ഉടമ മനാഫ് ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. മുക്കത്തെ സ്‌കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. ആരോപണങ്ങളോട് ഇവിടെ പ്രതികരിക്കുമെന്നാണ് മനാഫ് അറിയിച്ചത്.

Related Articles

Back to top button