Kerala

മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധം

ശക്തമായ വിമർശവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള  നിര്‍ദേശത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മദ്രസകൾ അടച്ചുപൂട്ടിക്കാൻ സംസ്ഥാന സർക്കാർ നടപടി  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഇതിനെതിരായാണ് സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

കേരളത്തില്‍ മദ്രസ അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും കമ്മിഷന്റെ അഖിലേന്ത്യ തലത്തിലുള്ള കമ്മിറ്റി യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മീഷന്റെ നിലപാട് മതധ്രുവീകരണത്തിന് ഇടയാക്കുന്നതാണ്. കേരളത്തില്‍ മദ്രസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നില്ല. ബാലവകാശ കമ്മിഷന്‍ പറഞ്ഞ അക്കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രശ്നമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button