ഇന്ത്യക്കാര്‍ക്ക് യുഎഇയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനാവുന്ന രാജ്യങ്ങള്‍ അറിയുമോ?
ന്യൂഡല്‍ഹി: കാലങ്ങളായി നാം സ്വര്‍ണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം നാവിലേക്കെത്തുക യുഎഇ നഗരമായ ദുബൈയെക്കുറിച്ചാണ്. സ്വര്‍ണ വാങ്ങുകയാണെങ്കില്‍ ദുബായില്‍ പോയി വാങ്ങണമെന്ന ഒരു ചൊല്ല് തന്നെ കേരളത്തിലുണ്ട്. വിലക്കുറവാണ് ഇതിനായി പലരും ചൂണ്ടിക്കാണിക്കാറ്.
യുഎഇയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന ഇന്തോനേഷ്യ, മാലാവി, ഹോങ്കോങ്, കംബോഡിയ എന്നീ രാജ്യങ്ങളെക്കുറിച്ചൊന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു അറിവുമില്ലെന്നതാണ് യാഥാര്‍ഥ്യം.
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്തോനേഷ്യയാണ്. ഇന്ത്യയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 77,700 രൂപയാണ് വിലയെങ്കില്‍ ഇന്തോനേഷ്യയില്‍ ഇത് 71,880 രൂപയാണ്. അതായത് 1330,266 ഇന്തോനേഷ്യന്‍ രൂപ. ഇന്തോനേഷ്യയില്‍നിന്നും വാങ്ങിയാല്‍ 5,280 രൂപയുടെ ലാഭം ലഭിക്കും.
ആഫ്രിക്കന്‍ രാജ്യമായ മാലാവിയില്‍ 10 ഗ്രം സ്വര്‍ണത്തിന് 1482,660.70 മലാവിയന്‍ കച്വയാണ്. അതായത് 72,030 ഇന്ത്യന്‍ രൂപ. ലാഭം 5,670 രൂപ. ഹോങ്കോങ്ങിലേക്ക് പോയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 56,500 രൂപ നല്‍കണം. 10 ഗ്രാമിന് 72,050 എച്ച്ഡികെയാണ്. അതായത് 72,050 രൂപയുടെ മാറ്റം. കംബോഡിയയില്‍ 8 ഗ്രാം സ്വര്‍ണത്തിന് ഇവിടത്തെ വില 2,542,49 കെഎച്ച്ആര്‍ നല്‍കണം. ഇന്ത്യന്‍ രൂപയില്‍ 51,655 രൂപ. ഇനി ദുബൈയിലേക്കു പോകാം. സ്വര്‍ണത്തിന് 2,358 ദിര്‍ഹം നല്‍കണം. 53,959 ഇന്ത്യന്‍ രൂപ. പക്ഷേ നമ്മുടെ ആളുകള്‍ക്ക് മുംബൈയിലോ, ചെന്നൈയിലേക്കോ പറക്കുന്ന ലാഘവത്തോടെ പോയി വരാവുന്ന സ്ഥലമാണ് ദുബൈ എന്നതാണ് സ്വര്‍ണം വാങ്ങാനും യുഎഇയെ ആശ്രയിക്കുന്നതിലേക്ക് നയിക്കുന്നത്.