ഈ മൂന്ന് സെറ്റിംങ്‌സുകള്‍ ഓഫാക്കിയാല്‍ മാത്രം മതി സ്മാര്‍ട്ട് ഫോണിലെ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍
ന്യൂഡല്‍ഹി: സെര്‍ച്ച് ഹിസ്റ്ററിയും ചാറ്റ് ഹിസ്റ്ററിയും ഉള്‍പ്പെടെയുള്ളവയുടെ അനന്തമായ സാധ്യത പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടായാല്‍ മാത്രം മതി, നമുക്ക് നമ്മുടെ സ്മാര്‍ട്ട് ഫോണുകളിലെ സ്വകാര്യത സംരക്ഷിക്കാന്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരായില്ലെങ്കില്‍ ചിന്തിക്കുന്നതുപോലും ഇന്റര്‍നെറ്റിന് ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നറിയുക. ഇനി അധികം ആലോചിക്കണ്ട, ഇപ്പോള്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ എടുത്ത് പണി തുടങ്ങിക്കോ.
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ മൂന്ന് പ്രധാന സെറ്റിംങ്‌സുകള്‍ ഓഫാക്കിയാല്‍ തലവേദന ഒഴിവാക്കാം. നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ ആപ്പിലുള്ള വോയ്‌സ് ഓഡിയോ സെറ്റിംങ്‌സ് ഓഫ് ആക്കുക. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഗൂഗിള്‍ നിങ്ങളുടെ ശബ്ദവും ഓഡിയോയും റെക്കോര്‍ഡുചെയ്യുന്നതായിരിക്കും. ഇത് ഓഫാക്കിയാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇനി പേടിക്കേണ്ട.
മൈ ആഡ് സെന്ററിലുള്ള പേഴ്‌സണലൈസെഡ്‌സ് ആഡ്‌സ് എന്ന സെറ്റിംങ്‌സും ഓഫ് ചെയ്യാം. ഇതിനായി ഗൂഗിള്‍ ആപ്പ് ഓണ്‍ ചെയ്തശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ പോയി മൈ ആഡ് സെന്ററില്‍ ഉള്ള പേഴ്‌സണലൈസെഡ്‌സ് ആഡ്‌സ് ഓഫാക്കാവുന്നതാണ്. മൂന്നാമതായി ചെയ്യേണ്ട കാര്യം ഗൂഗിള്‍ മാപ്‌സിലെ ലൊക്കേഷന്‍ ട്രാക്കിംഗ് ഓഫാക്കുകയാണ്. ഇതിനായി ഗൂഗിള്‍ മാപ്‌സ് ആപ്പ് തുറക്കുക. മുകളില്‍ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
മാപ്പില്‍ നിങ്ങളുടെ ഡാറ്റ തിരഞ്ഞെടുത്ത ശേഷം ലൊക്കേഷന്‍ ഹിസ്റ്ററിക്ക് താഴെയായി കാണുന്ന സെറ്റിംങ്‌സ് ഡിസേബിള്‍ ചെയ്യുക. ഇത്രയൊക്കെ ചെയ്താല്‍ നമ്മുടെ സ്വകാര്യത ഒരു പരിധിവരെ ഗൂഗിള്‍ ചോര്‍ത്തിയെടുക്കാതെ സംരക്ഷിക്കാവുന്നതാണ്.