Thursday, 12 November 2026 About Us · Contact Us

പത്താം വാര്‍ഷികം ആഘോഷമാക്കി ദുബൈ ട്രാം

Dubai Tram Celebrates 10th Anniversary - പത്താം വാര്‍ഷികം ആഘോഷമാക്കി ദുബൈ ട്രാം

ദുബൈ: ദുബൈയുടെ ഗതാഗത മാര്‍ഗങ്ങളില്‍ വേറിട്ട അസ്തിത്വമുള്ള ദുബൈ ട്രാം പത്താം വാര്‍ഷികം ആഘോഷിച്ചു. 2014ല്‍ ആരംഭിച്ച ട്രാം സര്‍വിസ് ഇതുവരെ ആറ് കോടി യാത്രക്കാരുമായി 60 ലക്ഷം കിലോമീറ്ററാണ് മൊത്തം യാത്രചെയ്തത്. ഇന്നലെയായിരുന്നു ട്രാമിന്റെ പത്താം വാര്‍ഷികാഘോഷം നടന്നത്. സമയനിഷ്ഠ പാലിക്കുന്നതില്‍ 99.9 ശതമാനം കൃത്യതയാണ് ദുബൈ ട്രാം കൈവരിച്ചതെന്ന് ട്രാമിന് നേതൃത്വം നല്‍കുന്ന ദുബൈ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അല്‍ സുഫൂഹ് റോഡിനും ജുമൈറ ലേക്ക് ടവേഴ്‌സിനും ഇടയിലായി 11 സ്‌റ്റേഷനുകളാണ് ദുബൈ ട്രാമിനുള്ളത്. പാം ജുമൈറ, ദുബൈ നോളജ് വില്ലേജ്, ദുബൈ മീഡിയാ സിറ്റി, ജെബിആര്‍, ദുബൈ മറീന തുടങ്ങിയവയാണ് പ്രധാന സ്റ്റേഷനുകള്‍. നഗരക്കാഴ്ചകളുടെ സമാനതകളില്ലാത്ത ഭംഗിയാണ് ട്രാം യാത്രയിലൂടെ സന്ദര്‍ശകര്‍ക്ക് അനുഭവിക്കാവുന്നതെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു. ദുബൈയുടെ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, മെട്രോ എന്നിവയുമായി ബന്ധിപ്പിച്ചാണ് സമയക്രമം ക്രമികരിച്ചിരിക്കുന്നതെന്നത് സന്ദര്‍ശകര്‍ക്കും ഈ മേഖലയിലെ താമസക്കാര്‍ക്കും ഏറെ ഉപകാരപ്രദം കൂടിയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026