Friday, 13 November 2026 About Us · Contact Us

48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണം; സിറിയയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

250 Airstrikes In 48 Hour Israel After The Attack On Syria - 48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണം; സിറിയയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

വിമത നീക്കത്തിൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയയിൽ നിരന്തരം വ്യോമാക്രമണം നടത്തി ഇസ്രായേൽ. 48 മണിക്കൂറിനിടെ 250ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിൽ നടത്തിയത്. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ വ്യോമാക്രമണത്തെ തുടർന്ന് ഉഗ്ര ശബ്ദങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസദ് സർക്കാരിന്റെ രാസായുധങ്ങളും ദീർഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു. ആയുധങ്ങൾ തീവ്രവാദികളുടെ കൈകളിലെത്താതിരിക്കാനാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സർ പറഞ്ഞത്. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് 2013ൽ സിറിയ സമ്മതിച്ചിരുന്നു. സിറിയയുടെ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റഡാറുകൾ, ആയുധശേഖരങ്ങൾ തുടങ്ങിയവ ഇസ്രായേലിന്റെ ആക്രമണത്തിൽ തകർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026