Friday, 13 November 2026 About Us · Contact Us

ആഗോളഗ്രാമത്തില്‍ നാളെ മുതല്‍ ജനുവരി അഞ്ചുവരെ ക്രിസ്മസ് ആഘോഷം

Christmas Celebration In Global Village From Tomorrow Till - ആഗോളഗ്രാമത്തില്‍ നാളെ മുതല്‍ ജനുവരി അഞ്ചുവരെ ക്രിസ്മസ് ആഘോഷം

ദുബൈ: നഗരം സന്ദര്‍ശിക്കാന്‍ ഈ സീസണില്‍ എത്തുന്നവരുടെ മുഖ്യ ആകര്‍ഷക കേന്ദ്രമായ ആഗോളഗ്രാമത്തില്‍ ഇത്തവണയും ക്രിസ്മസ് ആഘോഷം കളറാവും. നാളെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ജനുവരി അഞ്ചുവരെയാണ് ഇത്തവണത്തെ ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. മഞ്ഞുടയാടകളിലേക്ക് ആഗോളഗ്രാമം ചേക്കേറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സാന്തയും ചങ്ങാതിമാരും മഞ്ഞുപുതച്ചെത്തും. 21 മീറ്റര്‍ ഉയരമുള്ള ദീപാലംകൃതമായ ക്രിസ്മസ് ട്രീയാണ് ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. മഞ്ഞില്‍ കളിക്കാന്‍ കുട്ടികള്‍ക്ക് ഇവിടെ അവസരമുണ്ടാവും. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇന്‍ഫിനിറ്റി മിറര്‍ മേയ്‌സ്, ഗ്രാവിറ്റി വോര്‍ടെക്‌സ്, ഗാലക്‌സി ഹണ്ടര്‍, 5ഡി സിനിമ എന്നിവക്കൊപ്പം ബഹിരാകാശ യാത്രയുടെ അനുഭവം പകരുന്ന എക്‌സോ പ്ലാനറ്റ് സിറ്റിയും ഒരുക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ മഞ്ഞുകാല രാവുകളെ സാന്ദ്രമധുരമാക്കാന്‍ അറബ് ലോകത്തിന്റെ പ്രിയ ഗായകന്‍ അല്‍ ഷമി 22ന് പാട്ടുമായെത്തും. രാത്രി എട്ടിനാവും പരിപാടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026