Friday, 13 November 2026 About Us · Contact Us

അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കും

Al Ain Date Festival To End On The 8th - അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കും

അല്‍ ഐന്‍: അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കുമെന്ന് സംഘാടകരായ അബുദാബി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. ജനുവരി മൂന്നിനാണ് ഫെസ്റ്റിവലിന് തുടക്കമായത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് അല്‍ ഐനില്‍ പ്രഥമ ഈത്തപ്പഴ ഫെസ്റ്റിവല്‍ നടന്നുവരുന്നത്. ആദ്യ ദിനത്തില്‍ തന്നെ 2,025 കിലോഗ്രാം ഈത്തപ്പഴമായിരുന്നു 27 പങ്കാളികളില്‍നിന്നായി എലൈറ്റ് അല്‍ ഐന്‍ മത്സരത്തിന് ലഭിച്ചത്. യുഎഇയുടെ പാരമ്പര്യ ചിഹ്നമായ ഈന്തപ്പനയുടെ ചരിത്രപരമായ പ്രാധാന്യവും ഇമറാത്തി ജീവിതത്തില്‍ ഈ മരത്തിനുള്ള സ്ഥാനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഈത്തപ്പഴ ഇനങ്ങളായ അല്‍ ഐന്‍ എലൈറ്റ്, ഖലാസ്, ഫര്‍ദ്, ഡബ്ബാസ്, ബുമാന്‍, ശീഷി, സാമില്‍ എന്നീ ഏഴ് വിഭാഗങ്ങളിലായായി മികച്ചവയെ കണ്ടെത്താന്‍ മത്സരങ്ങളും വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. 17.56 ലക്ഷം ദിര്‍ഹത്തിന്റെ 70 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായ ഈത്തപ്പഴ ലേലവും വൈവിധ്യമാര്‍ ഈത്തപ്പഴങ്ങളുടെ ്അപൂര്‍വ കാഴ്ചകളുമെല്ലാം ദിനേന ആയിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026