ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ
ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം ഇന്നലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മദീനയിലെ അല്‍ ഷാഫിയയിലും ജിദ്ദയിലെ അല്‍ ബസാത്തീനിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മഴ ബുധനാഴ്ചവരെ തുടരും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, വടക്കന്‍ പ്രവിശ്യ, അല്‍ ഖസീം, അല്‍ബാഹ, അസീര്‍ എന്നിവിടങ്ങളിലെല്ലാം ഇനിയും മഴയെത്തും. ജിദ്ദയില്‍ ഇന്നലെ രാത്രിവരെ പല സ്ഥലങ്ങളിലും മഴയും ഇടിയും മിന്നലും അനുഭവപ്പെട്ടതായി താമസക്കാരും പ്രതികരിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കുമൊന്നും പോകാന്‍ ശ്രമിക്കരുത്. മഴ ഗതാഗതത്തെയും ബാധിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
