Friday, 13 November 2026 About Us · Contact Us

യുഎഇ പാസ്‌പോര്‍ട്ടിന് മേഖലയില്‍ ഒന്നാം സ്ഥാനം; വിസയില്ലാതെ 185 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

Uae Passport Ranks First In The Region Can Visit 185 - യുഎഇ പാസ്‌പോര്‍ട്ടിന് മേഖലയില്‍ ഒന്നാം സ്ഥാനം; വിസയില്ലാതെ 185 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

അബുദാബി: ഹെന്‍ലി ഗ്ലോബല്‍ മൊബിലിറ്റി ഇന്റെക്‌സ് 2025ല്‍ മേഖലയില്‍ ഒന്നാമത് എത്തിയതോടെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ 185 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. ആഗോള തലത്തില്‍ 10ാം സ്ഥാനമാണ് പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യുഎഇക്കുള്ളത്. അറബ് ജിസിസി രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടാണ് ഇന്റെക്‌സ് പ്രകാരം യുഎഇയുടേത്. ഇതോടെ 185 രാജ്യങ്ങളില്‍ വിസയോ, വിസ ഓണ്‍ അറൈവലോ ഇല്ലാതെ തന്നെ സന്ദര്‍ശനം നടത്താന്‍ യുഎഇ പൗരന്മാര്‍ക്ക് സാധിക്കും. പട്ടികയില്‍ ഖത്തറിന് 47ാം സ്ഥാനമാണുള്ളത്. 112 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. മൂന്നാമതുള്ള ബഹ്‌റൈന് 58ാം സ്ഥാനമാണുള്ളത്. 87 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. സഊദിക്ക് 60ഉം ഒമാന് 61ാം സ്ഥാനവുമാണുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 86 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാനാവും. ഇന്റെക്‌സില്‍ ഇത്തവണയും യൂറോപ്യന്‍ രാജ്യങ്ങളും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍. ഏറ്റവും മൂല്യമേറിയ പാസ്‌പോര്‍ട്ട് ഉള്ള രാജ്യം ജപ്പാനാണ്. 194 രാജ്യങ്ങളില്‍ ഇവിടുത്തെ പൗരന്മാര്‍ക്ക് വിസയോ, ഓണ്‍അറൈവല്‍ വിസയോ ഇല്ലാതെ സഞ്ചരിക്കാനാവും. രണ്ടാമതുള്ള സിങ്കപ്പൂരിലെ പൗരന്മാര്‍ക്ക് 193 രാജ്യങ്ങളില്‍ സഞ്ചരിക്കാം. ജര്‍മനി, തെക്കന്‍ കൊറിയ, ഫിന്‍ലന്റ്, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് 191 രാജ്യങ്ങളിലും ഫ്രാന്‍സ്, അയര്‍ലാന്റ്, പോര്‍ച്ചുഗല്‍, യുകെ എന്നിവയ്ക്ക് 190 രാജ്യങ്ങളിലും ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ന്യൂസിലാന്റ്, നോര്‍വേ, സ്വിറ്റസര്‍ലന്റ് 189 രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026