ജിദ്ദ തുറമുഖം വഴി മയക്കുമരുന്നു കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു
ജിദ്ദ: തുറമുഖം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായി സഊദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് അധികൃതര്‍ അറിയിച്ചു. മര ഉരുപ്പടികളില്‍ ഒളിപ്പിച്ച രീതിയിലാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 19.5 ലക്ഷം റിയാലിന്റെ ലഹരി ഗുളികളാണ് പിടികൂടിയത്. സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ഓപറേഷന്. മയക്കുമരുന്ന് സ്വീകരിക്കാന്‍ കാത്തുനിന്ന സിറിയന്‍ വംശജനും പിടിയിലായിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ജനറള്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോളില് അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
