ഇസ്രായേല്‍ ആക്രമണത്തെ സഊദി അപലപിച്ചു
റിയാദ്: വെസ്റ്റ് ബാങ്കിലെ ജനീന് നഗരത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കേ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേലി അധിനിവേശ ശക്തികള്‍ വെസ്റ്റ്ബാങ്കില്‍ നടത്തിയ ആക്രമണങ്ങളെ തങ്ങള്‍ തള്ളിപ്പറയുന്നതായി മന്ത്രാലയം വ്യക്തമാക്കിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ നിരന്തരം നടത്തുന്ന ഇത്തരം കരാര്‍ ലംഘനങ്ങള്‍ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
