Friday, 13 November 2026 About Us · Contact Us

യുഎഇ-കുവൈറ്റ് വീക്ക് ഫെബ്രുവരി മൂന്നിന്

Uae Kuwait Week On February 3 - യുഎഇ-കുവൈറ്റ് വീക്ക് ഫെബ്രുവരി മൂന്നിന്

അബുദാബി: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎഇ-കുവൈറ്റ് വീക്ക് അടുത്ത മാസം മൂന്ന്, നാല് തിയതികളില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തമാക്കുന്നതിനൊപ്പം പുതിയ അവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നതാണ് പരിപാടി. യുഎഇ സാമ്പത്തികാര്യ മന്ത്രാലയം, ദുബൈ ചേംമ്പേഴ്‌സ് എന്നിവ കുവൈറ്റ് കോണ്‍സുലേറ്റ് ജനറലുമായും ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റിയുമായും സഹകരിച്ചാണ് വീക്ക് നടത്തുന്നത്. ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട ബിസിനസുകാര്‍, പോളിസിമേക്കേഴ്‌സ്, ഇന്റെസ്ട്രിയല്‍ ലീഡേഴ്‌സ് തുടങ്ങിയവരാണ് പങ്കെടുക്കുക. യുഎഇക്കും കുവൈറ്റിനുമിടയില്‍ തന്ത്രപ്രധാനമായ വ്യാപാര പങ്കാളിത്തം ഉറപ്പാക്കാനും സാമ്പത്തിക രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും ഏറെ പ്രധാനപ്പെട്ടതാണ് യുഎഇ-കുവൈറ്റ് വീക്കെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സിയൂദി അഭിപ്രായപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026