കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന് ഹൃദയാഘാതത്താല്‍ മരിച്ചു
ദോഹ: കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ ബാബുവിന്റെ മകന് ഹൃദയാഘാതത്താല്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ അന്‍വര്‍ ബാബുവിന്റെ മകന് ഷമ്മാസ് അന്‍വര്‍ (38) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന ഷമ്മാസ് ജോലിക്കിടെ ഇന്നലെ വൈകിയിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന്് കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷമ്മാസിന്റെ ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കുന്നതിനിടയിലാണ് ഏവരെയും ഞെട്ടിച്ച വിയോഗം. മാതാവ്: ശരീഫ അന്‍വര്‍ ബാബു. മക്കള്‍: സൈനബ്, തമീം. സഹോദരങ്ങള്‍: ഷിയാസ്, ഷാമില്‍.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
