കുവൈറ്റ് വികസനത്തില്‍ നാഴികല്ലാവുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം 2026ല്‍ ഉദ്ഘാടനം ചെയ്യും
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വികസനത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ബുബുയാന്‍ ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് വിഷന്‍ 2035ല്‍ ഉള്‍പ്പെടുന്ന വമ്പന്‍ പദ്ധതിയാണിത്. കുവൈറ്റിന്റെ വടക്കന്‍ തീരത്ത് ഇറാഖിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ പ്രദേശത്താണ് തുറമുഖത്തിന്റെ സ്ഥാനം. തങ്ങളുടെ കപ്പല്‍ പാതയിലാണ് തുറമുഖമെന്നും ഇത് ബസ്‌റയിലേക്കുള്ള ചരക്കുനീക്കത്തെ ദോഷകരമായി ബാധിക്കുമെന്നും ഇറാഖ് നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളിലാണെന്നും ഇറാഖി തുറമുഖത്തേക്കുള്ള ചരക്കുനിക്കത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കുവൈറ്റ് വിശദീകരിച്ചിരുന്നു. 1,000 കോടി ദിനാര്‍ (32,43,39,40,000 യുഎസ് ഡോളര്‍) ആണ് ഈ സ്വപ്‌നപദ്ധതിയുടെ ആകെ ചെലവ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
