വാഷിങ് മെഷിനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വേലക്കാരിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് കോടതി
കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ക്രിമിനല്‍ കോടതിയില്‍ ആവശ്യപ്പെട്ട കേസിലാണ് സുപ്രധാനമായ ഉത്തരവ്. സ്പോണ്‍സറായ സ്വദേശിയുടെ ഒന്നരവയസ്സായ കുഞ്ഞിനെ കൊന്ന സംഭവം മനുഷ്യത്വരഹിതമായ ക്രൂരകൃത്യമാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷന് വധശിക്ഷ ആവശ്യപ്പെട്ടത്. ഡിസംബര്‍ 26ന് ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം നടന്നത്. കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ കുട്ടിയെ അത്യാസന്ന നിലയില്‍ വാഷിങ് മെഷിനില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതേ തുടര്‍ന്നായിരുന്നു വീട്ടുവേലക്കാരി അറസ്റ്റിലായത്. കൊലക്കുറ്റം കോടതിയില്‍ നിഷേധിച്ച പ്രതി കുട്ടിയെ വാഷിങ് മെഷിനിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് താന്‍ കണ്ടെതെന്നായിരുന്നു പറഞ്ഞത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
