Friday, 13 November 2026 About Us · Contact Us

ഫെബ്രുവരി 15 മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബ്രോക്കര്‍മാരുടെ സഹായമില്ലാതെ അടക്കാം

From February 15 Insurance Premiums Can Be Paid Without The - ഫെബ്രുവരി 15 മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബ്രോക്കര്‍മാരുടെ സഹായമില്ലാതെ അടക്കാം

അബുദാബി: ഈ മാസം 15 മുതല്‍ ഇന്‍ഷുറന്‍സ് തുക ബ്രോക്കര്‍മാരുടെ സഹായമില്ലാതെ നേരിട്ട് നടക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്റെ ഭാഗമാണ് ഈ പരിഷ്‌കാരം. ഇതുവരെയും ബ്രോക്കര്‍മാരുടെ സഹായത്തോടെ അടച്ചുവന്ന ജനറല്‍ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഇനി ഉപഭോക്താവിന് നേരിട്ട് അടക്കാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്താതിരിക്കുന്നതുമായ സംഭവങ്ങള്‍ പഴങ്കഥയാവും. ഇന്‍ഷൂറന്‍സ് പ്രീമിയം ്അടക്കുന്നത് നേരിട്ടാവുന്നതോടെ പണം നഷ്ടപെടാനുള്ള സാധ്യത നൂറു ശതമാനം ഇല്ലാതാവുമെന്ന് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് ഡോട്ട് എഇ സിഇഒ അവിനാഷ് ബാബുര്‍ പറഞ്ഞു. പേ ഔട്ടുകളും പ്രീമിയം റീഫണ്ടുകളും ഡയറക്ടറായി ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ഉപഭോക്താവിന് നേരിട്ട് കൈപറ്റാനാവുമെന്ന് പോളിസി ബസാര്‍ ബിസിനസ് ഹെഡ് തോഷിതാ ചൗഹാനും വ്യക്തമാക്കി. ഫെബ്രുവരി 15 മുതല്‍ ഇന്‍ഷുറന്‍സ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ സാധ്യമാകൂ. ക്ലൈമുകളും പ്രീമിയങ്ങളും റീഫണ്ടുകളും ഇനി കമ്പനിയില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈപ്പറ്റാം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം പ്രീമിയം ശേഖരിക്കാന്‍ ബ്രോക്കര്‍മാരെ അനുവദിച്ചിരുന്നു എന്നാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരം വ്യക്തിഗത ഡാറ്റകള്‍ യുഎഇയില്‍ സൂക്ഷിച്ച് പരിപാലിക്കേണ്ടതുണ്ട്. സുരക്ഷിതമായ ബാക്കപ്പ് ചുരുങ്ങിയത് 10 വര്‍ഷത്തേക്ക് പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക നിഷ്‌കര്‍ശിക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026