പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയായി മലയാളി പെൺകുട്ടി
ദുബായ്: പതിനഞ്ചാമത് പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ സദസിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഒരു മലയാളി പെൺകുട്ടി. ദുബായിൽ നടന്ന പതിനഞ്ചാമത് പോയട്രി ഹാർട്ട് കാവ്യസമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയാണ് 15 കാരിയായ തഹാനി ഹാഷിർ പങ്കെടുത്തത്. ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11 കവികൾ ആണ് സമ്മേളനത്തിന്റെ ഭാഗമായത്. ഇതുവരെ മൊത്തം വെറും 90 കവികൾക്കാണ് പോയട്രി ഹാർട്ട് കാവ്യ സമ്മേളനത്തിൽ കവിത അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയും ദുബായ് നോളജ് വില്ലേജമായി സഹകരിച്ച് സോക്ക ഗക്കായി ഇന്റർനാഷണൽ ഗൾഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ മാധ്യമപ്രവർത്തയായ തൻസീർ ഹാഷിറിന്റെയും എൻജിനീയറായി ജോലി ചെയ്യുന്ന ഹാഷിറിന്റെയും മകളാണ് താഹാനി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
