Saturday, 14 November 2026 About Us · Contact Us

40 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ റെയില്‍ ബസ് അവതരിപ്പിച്ച് ആര്‍ടിഎ

Rta Introduces New Rail Bus That Can Carry 40 People - 40 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ റെയില്‍ ബസ് അവതരിപ്പിച്ച് ആര്‍ടിഎ

ദുബായ്: 40 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ റെയില്‍ ബസ് അവതരിപ്പിച്ച് ആര്‍ടിഎ. പുനഃരുപയോഗിക്കാവുന്ന വസ്തുക്കളില്‍നിന്നുമാണ് ത്രീഡി പ്രിന്റഡ് ആയിട്ടുള്ള വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ആര്‍ടിഎ അധികൃതര്‍ ഇത്തരമൊരു വാഹനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇനിയും വികസന ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഈ സംവിധാനം നഗര ഗതാഗതത്തില്‍ വലിയൊരു വിപ്ലവം ആയിരിക്കുമെന്നാണ് ആര്‍ടിഎ അവകാശപ്പെടുന്നത്. മദീനത്ത് ജുമൈറയില്‍ നടന്നുവരുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2025ല്‍ ആണ് ഈ ബസിന്റെ മാതൃക ആര്‍ടിഎ പ്രദര്‍ശിപ്പിച്ചത്. കറുപ്പും സ്വര്‍ണ്ണനിറവും ഉപയോഗിച്ചുള്ള എക്സ്റ്റീരിയര്‍ ആണെങ്കില്‍ അകത്ത് രണ്ട് നിരകളിലായി ഓറഞ്ച് നിരത്തിലുള്ള സീറ്റുകള്‍ ആണ് ഇതിനുള്ളത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായിട്ടുള്ള പ്രത്യേക സ്ഥലവും ഈ ബസ്സില്‍ ഉണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ബസ് ഉപയോഗിക്കാന്‍ പറ്റണമെന്ന ലക്ഷ്യത്തോടെയാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. 22 ഇരിപ്പിടങ്ങളാണ് ഇതിലുള്ളത്. 40 ആളുകളെ ബസ്സിന് ഉള്‍ക്കൊള്ളാന്‍ ആവുമെന്നും ആര്‍ടിഎ അറിയിച്ചു. ഓരോ ഇരിപ്പിടത്തിന്റെയും മുന്‍വശത്തായി പ്രത്യേക സ്‌ക്രീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്‌ക്രീനില്‍ ലൈവ് അപ്‌ഡേറ്റ് ലഭിക്കും. അടുത്ത സ്റ്റോപ്പ്, കാലാവസ്ഥ, സമയം തുടങ്ങിയവയെല്ലാം ഈ സ്‌ക്രീനില്‍ ദൃശ്യമാകും. വാഹനത്തിന്റെ രണ്ടറ്റത്തും കണ്‍ട്രോള്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ട് ഇതില്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പ്രദര്‍ശിപ്പിക്കും. കോസ്റ്റ് ഇഫക്റ്റീവ് എന്നതിനൊപ്പം ഇക്കോ ഫ്രണ്ട്ലിയും ആയിട്ടുള്ള വാഹനമാണ് അവതരിപ്പിച്ചിരിക്കുന്നത് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026