അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു
അബുദാബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചില്ലറ വില്പന ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ചു. ഇരുപതിനായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വാണിജ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുതിയ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ലുലു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപ വാലയും അല്‍ ഫലാജ് ഇന്‍വെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഹംദാന്‍ അല്‍ കെത്ബിയും ഒപ്പുവച്ചു. അല്‍ ഫലാജ് ഇന്‍വെസ്റ്റ്മെന്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
