Saturday, 14 November 2026 About Us · Contact Us

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കുവൈത്തില്‍ കര്‍ശന നിരീക്ഷണം

Strict Surveillance In Kuwait To Prevent Money Transfers - നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കുവൈത്തില്‍ കര്‍ശന നിരീക്ഷണം

കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കര്‍ശന നിരീക്ഷണവുമായി കുവൈത്ത് അധികൃതര്‍. കള്ളപ്പണത്തിന്റെ കൈമാറ്റം ഒപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിക്കല്‍ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് കുവൈത്ത് അധികൃതര്‍ രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. തട്ടിപ്പുകള്‍ തടയാനും നിയമലംഘന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് എക്‌സ്‌ചേഞ്ചുകളില്‍ നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നതെന്നും ഇതില്‍ സാധാരണ പ്രവാസികളും രാജ്യത്തെ പൗരന്മാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃത വിശദീകരിച്ചു. പതിവായി വലിയ സംഖ്യകള്‍ ചില പ്രത്യേക അക്കൗണ്ടുകളിലേക്ക് അയക്കുന്നവരെയും ചില അക്കൗണ്ടുകളിലേക്ക് മാത്രം വന്‍തുകകള്‍ എക്‌സ്‌ചേഞ്ച് വഴി കൈമാറ്റം ചെയ്യുന്നവരെയുമെല്ലാമാണ് അധികൃതര്‍ നോട്ടമിട്ടിരിക്കുന്നത്. സ്വന്തം ഉറ്റവര്‍ക്കും നാട്ടിലുള്ള ബന്ധുജനങ്ങള്‍ക്കുമെല്ലാം തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട് അയക്കുന്ന പണത്തിനും നിരീക്ഷണം ബാധകമാകില്ലെന്നും ഇത്തരക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അധികൃതര്‍ സൂചന നല്‍കി. തങ്ങളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടെയും അഞ്ചുവര്‍ഷത്തെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിച്ചിരിക്കണമെന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് അധികൃത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും യുഎന്‍ രക്ഷാസമിതിയും വിലക്ക് ഏര്‍പ്പെടുത്തിയ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത് യാതൊരു കാരണവശാലും രാജ്യത്ത് അനുവദിക്കില്ല. ഉപഭോക്താക്കളെന്ന വ്യാജേന മണി എക്‌സ്‌ചേഞ്ചുകളില്‍ എത്തുന്നവരില്‍ സംശയമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം. സംശയകരമായ ഇടപാടുകള്‍ കാണുന്ന പക്ഷം റിപോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത്തരം സംശയരമായ പണം കൈമാറ്റം 50 ദിനാറില്‍ താഴെയുള്ളത് ആണെങ്കില്‍പോലും നിരീക്ഷണ പരിധിയില്‍ വരുമെന്നും ഇതേക്കുറിച്ചും വ്യക്തമാക്കണമെന്നും കുവൈറ്റ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026