Saturday, 14 November 2026 About Us · Contact Us

കലാകാരന്മാരുടെ ഉറ്റത്തോഴനായിരുന്ന മലയാളി വ്യവസായി മുഹമ്മദ് ഈസ ഖത്തറില്‍ അന്തരിച്ചു

Malayali Businessman Muhammad Isa A Close Friend Of Artists - കലാകാരന്മാരുടെ ഉറ്റത്തോഴനായിരുന്ന മലയാളി വ്യവസായി മുഹമ്മദ് ഈസ ഖത്തറില്‍ അന്തരിച്ചു

ദോഹ: ജീവകാരുണ്യ കലാ സാംസ്‌കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) അന്തരിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിക്കേയാായിരുന്നു മരണം. ഇന്ന് പുലര്‍ച്ചെയാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വിടവാങ്ങിയത്. 19ാമത്തെ വയസ്സില്‍ 1976 ലായിരുന്നു മുഹമ്മദ് ഈസ കപ്പല്‍ കയറി ഖത്തറിലേക്ക് വരുന്നത്. മികച്ച ഫുട്‌ബോള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനും എല്ലാമായിരുന്ന അദ്ദേഹം മലയാളികളായ നിരവധി കലാകാരന്മാരെ വിവിധ പരിപാടികള്‍ക്കായി ദോഹയില്‍ എത്തിക്കുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു വ്യവസായി ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നു എന്ന് സംശയമാണ്. അഞ്ചു പതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തിനൊപ്പം നടന്ന ഈ വ്യവസായി ബുദ്ധിമുട്ട് നേരിടുന്ന കലാകാലന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിലും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ശ്‌ളാഘനീയമാണ്. കെ മുഹമ്മദ് ഈസാലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ഗിഫ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. കലാകാരന്മാരുടെ ഊറ്റത്തോഴനായിരുന്ന മലയാളി വ്യവസായി മുഹമ്മദ് ഈസ ഖത്തറില്‍ അന്തരിച്ചു ദോഹ: ജീവകാരുണ്യ കലാ സാംസ്‌കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) അന്തരിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിക്കേയാായിരുന്നു മരണം. ഇന്ന് പുലര്‍ച്ചെയാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വിടവാങ്ങിയത്. 19ാമത്തെ വയസ്സില്‍ 1976 ലായിരുന്നു മുഹമ്മദ് ഈസ കപ്പല്‍ കയറി ഖത്തറിലേക്ക് വരുന്നത്. മികച്ച ഫുട്‌ബോള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനും എല്ലാമായിരുന്ന അദ്ദേഹം മലയാളികളായ നിരവധി കലാകാരന്മാരെ വിവിധ പരിപാടികള്‍ക്കായി ദോഹയില്‍ എത്തിക്കുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു വ്യവസായി ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നു എന്ന് സംശയമാണ്. അഞ്ചു പതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തിനൊപ്പം നടന്ന ഈ വ്യവസായി ബുദ്ധിമുട്ട് നേരിടുന്ന കലാകാലന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിലും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ശ്‌ളാഘനീയമാണ്. കെ മുഹമ്മദ് ഈസാലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ഗിഫ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026