Saturday, 14 November 2026 About Us · Contact Us

കല്‍ബയിലെ വികസന പദ്ധതികള്‍ നേരിട്ട് വിലയിരുത്തി ഷാര്‍ജ ഭരണാധികാരി

Sharjah Ruler Personally Assesses Development Projects In - കല്‍ബയിലെ വികസന പദ്ധതികള്‍ നേരിട്ട് വിലയിരുത്തി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി. കല്‍ബ നഗരത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതിയാണ് ഷാര്‍ജ ഭരണാധികാരി നേരിട്ടെത്തി വിലയിരുത്തിയത്. വിനോദസഞ്ചാരം, പരിസ്ഥിതി, വിനോദ രംഗത്തെ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഭരണാധികാരി നേരില്‍ കണ്ടു. സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ അറേബ്യന്‍ കടുവകളെ കാണാനും അവയെ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്ന പ്രകൃതിദത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ടൈഗര്‍ റിസര്‍വ് പദ്ധതി അദ്ദേഹം സന്ദര്‍ശിച്ചു. കല്‍ബയിലെ ഹഫ്‌യ പര്‍വ്വതങ്ങളലെ വിശാലമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് ഈ ടൈഗര്‍ റിസര്‍വ്. കല്‍ബ നഗരത്തിന്റെ അതിമനോഹരമായ ദൃശ്യവും ഗള്‍ഫ് ഒഫ് ഒമാന്റെ കാഴ്ചയും ഈ പര്‍വതുകളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ടൈഗര്‍ റിസര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് കടുവകള്‍ക്കൊപ്പം ഇതര ജീവജാലങ്ങളായ പക്ഷികളെയും മറ്റും നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ജലാശയത്തോട് ചേര്‍ത്ത് തണല്‍ പാതകളാണ് സജ്ജമാക്കിയിരിക്കുന്നത്. 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് മേഖല വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഇടം, കുതിരസവാരിക്കുള്ള സൗകര്യം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഔട്ട്‌ഡോര്‍ തിയേറ്റര്‍ തുടങ്ങിയവയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026