Saturday, 14 November 2026 About Us · Contact Us

തീര്‍ഥാടകരുമായി റിയാദിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

Kozhikode Native Bus Driver Who Left For Riyadh With - തീര്‍ഥാടകരുമായി റിയാദിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

റിയാദ്: ഉംറ നിര്‍വഹിച്ച് റിയാദിലേക്ക് മടങ്ങുന്ന 40 തീര്‍ഥാടകരുമായി സഞ്ചരിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവമ്പാടി സ്വദേശിയായ നസീം ആണ് മരിച്ചത്. മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി റിയാദിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹഡ്രൈവര്‍ സന്ദര്‍ഭോചിതമായി ഇടപെട്ടതിനാല്‍ വാഹനം അപകടത്തില്‍പ്പെടുന്നത് ഒഴിവായി. ഡ്രൈവറുടെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത തോന്നിയ സഹഡ്രൈവറായ മലയാളി ഇദ്ദേഹത്തെ സാഹസികമായി ഡ്രൈവിങ് സീറ്റില്‍നിന്നും മാറ്റി വണ്ടി സുരക്ഷിതമായി പാര്‍ക്കുചെയ്യുകയായിരുന്നു. നസീമിനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെ റിയാദില്‍നിന്നും 560 കിലോമീറ്റര്‍ അകലെയുള്ള ഉഖ്ലതുസ്സുഖൂറിലായിരുന്നു ദാരുണമായ സംഭവം. ഉഖ്ലതുസ്സുഖൂറിലെ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബസ് അതിവേഗം സഞ്ചരിക്കുന്നതിനിടയിലായിരുന്നു ദേഹാസസ്യം അനുഭവപ്പെതും സഹഡ്രൈവറുടെ മനസ്സാന്നിധ്യം 40 ഓളം യാത്രക്കാര്‍ക്ക് രക്ഷയായി മറിയതും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026