വേള്‍ഡ് ഗവ. സമ്മിറ്റ്; പുതിയ സ്റ്റാമ്പുമായി ജിഡിആര്‍എഫ്എ
ദുബായ്: വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റിന്റെ ഭാഗമായി പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വ്യക്തമാക്കി. ഗവണ്മെന്റ് സമ്മിറ്റിന്റെ പന്ത്രണ്ടാമത് എഡിഷന് പിന്തുണയായാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ജി ഡി ആര് എഫ് എ അധികൃതര്‍ വ്യക്തമാക്കി. യുഎഇ ആതിഥ്യമരുളുന്ന രാജ്യാന്തര പരിപാടിയെക്കുറിച്ച് രാജ്യത്തെത്തുന്ന സന്ദര്‍ശകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതെന്നും വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് എല്ലാം ഈ സ്റ്റാമ്പാണ് ഇപ്പോള്‍ പാസ്പോര്ട്ടില് പതിച്ചു നല്‍കുന്നത് എന്നും ജിഡിആര്‍ എഫ്എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശകരായി എത്തുന്നവരുടെ പാസ്പോര്‍ട്ടുകളില്‍ പുതിയ സ്റ്റാമ്പ് പതിച്ചു തുടങ്ങിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
