Saturday, 14 November 2026 About Us · Contact Us

മിനി ട്രക്ക് ട്രെയിലറിന് പിന്നില്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

Malappuram Native Dies After Mini Truck Hits Trailer - മിനി ട്രക്ക് ട്രെയിലറിന് പിന്നില്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: മിനി ട്രക്ക് ട്രെയിലറിന് പിന്നില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. നിലമ്പൂര്‍ പയ്യമ്പള്ളി മുക്കട്ടവയല്‍ സ്വദേശി കാരാട്ട് പറമ്പില്‍ ഹൗസില്‍ അക്ബര്‍ (37) ആണ് ദാരുണമായി മരിച്ചത്. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കമ്പനിയുടെ അല്‍ഹസയിലെ സെയില്‍സ് ആയിരുന്ന അക്ബര്‍ റിയാദില്‍നിന്നും ലോഡുമെടുത്ത് അല്‍അഹസയിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പഴയ ഗുറൈസ് നഗരത്തിലായിരുന്നു അപകടത്തില്‍പ്പെട്ടത്. ഹൈവേയില്‍ നിന്ന് മറ്റൊരു റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രെയിലറിന് പിന്നില്‍ മിനി ട്രക്ക് പിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. നാലുമാസം മുന്‍പാണ് അക്ബറിന്റെ കുടുംബം സന്ദര്‍ശന വിസയില്‍ സൗദിയില്‍ എത്തിയത്. അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനി അധികൃതര്‍ ശനിയാഴ്ച കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നു. ഭാര്യ ഫസ്‌നയും മക്കളായ നയ്‌റയും മുഹമ്മദ് ഹെമിനുമാണ് അക്ബറിനൊപ്പം താമസിച്ചിരുന്നത്. പരേതനായ കാരാട്ടുപറമ്പില്‍ ഹസന്റെയും സക്കീനയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെഎംസിസി അല്‍ഹസ ഭാരവാഹിയായ നാസര്‍ കണ്ണൂരും കമ്പനി പ്രതിനിധി നാസര്‍ വണ്ടൂര്‍ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026