മസാജ് സെന്റര്‍ കേന്ദ്രീകരിച്ച് അനാശാസ്യം; സൗദിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
റിയാദ്: ജിദ്ദയില്‍ മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 5 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സഊദി അധികൃതര്‍ വെളിപ്പെടുത്തി. ആളുകള്‍ക്ക് സ്വാന്തനം നല്‍കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന തിരുമല്‍ കേന്ദ്രം രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍പറത്തി അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോമ്പാറ്റിങ് ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്രൈംസുമായി സഹകരിച്ചാണ് പോലീസ് ഓപ്പറേഷന്‍ നടത്തിയത്. നിയമലംഘനം നടത്തിയ മസാജ് സെന്ററിനെതിരെ നിയമ നടപടി സ്വീകരിച്ചതായും ജിദ്ദ അധികൃതരും അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസും വെളിപ്പെടുത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
