Saturday, 14 November 2026 About Us · Contact Us

129 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫൂഡ് 30ാം എഡിഷന് ദുബായില്‍ തുടക്കമായി

The 30th Edition Of Gulfood With 129 Countries - 129 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫൂഡ് 30ാം എഡിഷന് ദുബായില്‍ തുടക്കമായി

ദുബായ്: 129 രാജ്യങ്ങളില്‍ നിന്നുള്ള 5,500 ഓളം ഭക്ഷ്യ-പാനീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പങ്കാളികളാവുന്ന ഗള്‍ഫൂഡ് 2025ന് ദുബായില്‍ തുടക്കമായി. ദ നെക്സ്റ്റ് ഫ്രോണ്ടിയര്‍ ഇന്‍ ഫൂഡ് എന്ന പ്രമേയത്തിലാണ് മുപ്പതാമത്തെ എഡിഷന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായിരിക്കുന്നത്. 10 ലക്ഷത്തില്‍ അധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലത്താണ് 24 പടുകൂറ്റന്‍ ഹാളുകളിലായി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. നാളിതുവരെ ദുബായ് സംഘടിപ്പിച്ചതില്‍ വച്ച് ഏറ്റവും വലിയ ഗള്‍ഫ് ഫൂഡ് പ്രദര്‍ശന മേളയാണ് ഈ വര്‍ഷത്തേതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഈ മാസം 25 വരെയാണ് മേള തുടരുക. സന്ദര്‍ശകരായി പ്രദര്‍ശനത്തിലേക്ക് എത്തുന്നവര്‍ക്ക് ഗള്‍ഫ് ഡിസ്‌കവറി ടൂറുകളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷ്യ വിഷയങ്ങളെക്കുറിച്ചുള്ള സമര്‍പ്പിത ടൂറുകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആഗോള ഭക്ഷ്യരംഗത്തെ മാറുന്ന പ്രവണതകളും പുതിയ സാങ്കേതികവിദ്യകളും പുത്തന്‍ ആശയങ്ങളും എല്ലാം പരിചയപ്പെടാനും ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്കും സംരംഭകര്‍ക്കും അവസരം ലഭിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026