Saturday, 14 November 2026 About Us · Contact Us

കട ബാധ്യതയുള്ളവര്‍ ഷാര്‍ജയില്‍ ഇനി ജയിലിലാവില്ല

Debtors Will No Longer Be Imprisoned In Sharjah - കട ബാധ്യതയുള്ളവര്‍ ഷാര്‍ജയില്‍ ഇനി ജയിലിലാവില്ല

ഷാര്‍ജ: വാണിജ്യ, സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് ബാധ്യത വരുത്തിയവര്‍ക്ക് തടവ് ശിക്ഷ നല്‍കുന്നത് ഷാര്‍ജ അവസാനിപ്പിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പണമടക്കാന്‍ സാധിക്കാതെ വരുന്ന ഘട്ടത്തില്‍ മൂന്നുവര്‍ഷം വരെ തടവ് വിധിച്ചിരുന്ന സമ്പ്രദായമാണ് പുതിയ നിയമത്തിന്റെ ബലത്തില്‍ ഇല്ലാതായിരിക്കുന്നത്. ദുബായിലും ഇത്തരം കേസുകളില്‍ തടവ് വിധിക്കുന്നത് നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ബാധ്യത തീര്‍ക്കാനുള്ള പണം ഉണ്ടായിട്ടും അതിനു തുനിയാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തടവ് തുടരും. ബാധ്യത തീര്‍ക്കാന്‍ സ്വന്തമായി ആസ്തിയുള്ള ആളാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന കേസുകളിലാവും തടവും വിധിക്കുക. ഇത്തരം കേസുകളില്‍ കട ബാധ്യതയുള്ള ആളുടെ അക്കൗണ്ടിലുള്ള പണവും ഉടമസ്ഥതയിലുള്ള വസ്തുവും കെട്ടിടവും വാഹനവുമെല്ലാം കണ്ടുകെട്ടാനും കോടതി നടപടി സ്വീകരിക്കും. അതേസമയം എമിറേറ്റില്‍ കട ബാധ്യത വരുത്തിയവര്‍ക്കുള്ള യാത്രാ വിലക്ക് തുടരും. ബാധ്യത വരുത്തിയവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്ന് ചുരുക്കം ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പണമില്ലാത്തതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ നിയമത്തിലൂടെ മോചിതരാവാന്‍ അവസരമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വെളിപ്പെടുത്തി. ഏറെ മനുഷ്യത്വപരമായതും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിയമ നിര്‍മ്മാണമാണ് ഷാര്‍ജ ഭരണകൂടം നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ജുഡീഷ്യല്‍ കൗണ്‍സിലാണ് കടബാധ്യതയുള്ളവര്‍ക്ക് തടവ് ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026