സൗദി പ്രതിരോധ മന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സുമായും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് ഖാലിദ് രാജകുമാരന്‍ യുഎസ് നേതാക്കളുമായി മേഖലയുടെ സുരക്ഷ വിഷയങ്ങളും മേഖലകളില്‍ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഊഷ്മളമായ ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ തന്ത്രപരമായ നയങ്ങളുമെല്ലാം ചര്‍ച്ചയായതാണ് വിവരം. രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, നയതന്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഖാലിദ് രാജകുമാരനും റൂബിയോയും ചര്‍ച്ചയില്‍ ഊന്നുപ്പറഞ്ഞു. രാജ്യാന്തര സുരക്ഷയും മേഖലയുടെ സുരക്ഷയും നിലനിര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും യുഎസും സൗദിയും തീരുമാനിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
