Saturday, 14 November 2026 About Us · Contact Us

റിയാദ് മെട്രോ: ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷനില്‍ വന്‍ തിരക്ക്

Riyadh Metro Huge Rush At Ghaser Al Hukum Downtown Station - റിയാദ് മെട്രോ: ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷനില്‍ വന്‍ തിരക്ക്

റിയാദ്: റിയാദിലെ നാല് പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്ന ഗസര്‍ അല്‍ ഹുഖും ഡൗണ്‍ ടൗണ്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. റിയാദിലെ ഭരണ നിര്‍വഹണ കേന്ദ്രങ്ങള്‍, ചരിത്രപരമായ മാര്‍ക്കറ്റുകള്‍, കൊട്ടാരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം പോകാനാവുന്ന സുപ്രധാനമായ സ്റ്റേഷനാണെന്നതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷന്‍ യാത്രക്കാര്‍ക്കായി റിയാദ് മെട്രോ അതോറിറ്റി തുറന്നുകൊടുത്തത്. 22,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയും 88,000 ചതുരശ്ര മീറ്റര്‍ കെട്ടിട പ്രതലത്തിലും ഏഴ് നിലകളില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ഈ സ്റ്റേഷന്‍ ഉപരിതലത്തില്‍ നിന്നും 35 മീറ്റര്‍ ഭൂമിക്കടിയില്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. 17 ഇലക്ട്രിക് എലിവേറ്ററുകളും 46 എസ്‌കലേറ്ററുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സല്‍മാനി വാസ്തുവിദ്യയില്‍നിന്ന് പ്രചോദനം കൊണ്ടുള്ള രൂപകല്പനയാണ് സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. മെട്രോയുടെ ഓറഞ്ച്, നീല ലൈനുകളെ ബസ് സര്‍വീസുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രം കൂടിയാണ് ഈ മെട്രോ സ്റ്റേഷന്‍ എന്നതാണ് തിരക്ക് കൂടാനും കൂടുതല്‍ ആളുകള്‍ ഈ സ്‌റ്റേഷന്‍ ഉപയോഗിക്കാനും ഇടയാക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026