ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഗള്‍ഫ് എയര്‍
മനാമ: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതായി ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു. മാര്‍ച്ച് 30 മുതലാണ് സര്‍വീസ് ആരംഭിക്കുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ ഉണ്ടാവും. ബിസിനസ് ക്ലാസ്സില്‍ 26 ഫ്ളാറ്റ് ബെഡ് സീറ്റുകളുള്ള ബോയിങ് 789 ഡ്രീം ലൈനര്‍ വിമാനമാണ് ലണ്ടന്‍-മനാമ സെക്ടറില്‍ സര്‍വീസിന് ഉപയോഗപ്പെടുത്തുകയെന്നും ഗള്‍ഫ് വ്യക്തമാക്കി. ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ 1:45ന് പുറപ്പെട്ട് ലണ്ടനിലെ ഗാറ്റ്വിക്കില് രാവിലെ 6.55(പ്രാദേശിക സമയം)ന് എത്തിച്ചേരും. തിരികെ ഗാറ്റ്വിക്കില്‍നിന്ന് രാവിലെ 11.25 പുറപ്പെട്ടു രാത്രി എട്ടിന് ബഹ്റൈനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് നേരിട്ടുള്ള വിമാന സര്‍വീസിന് ഗള്‍ഫ് എയര്‍ ഒരുങ്ങുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
