ലോകത്തില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് മാസപ്പിറ നിരീക്ഷിക്കുന്ന രാജ്യമായി യുഎഇ
അബുദാബി: എഐ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഡ്രോണുകള്‍ ഉപയോഗിച്ച് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കുന്ന ആദ്യ രാജ്യമായി യുഎഇ. യുഎഇയുടെ ഫത്‌വ കൗണ്‍സില്‍ ആണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാത്തില്‍ ഇന്നലെ വൈകിയിട്ട് ഡ്രോണിന്റെ സഹായത്തോടെയായിരുന്നു യുഎഇ റമദാന്‍ മാസപ്പിറവി നിരിക്ഷിച്ചുറപ്പിച്ചത്. യുഎഇ ഭരണ നേതൃത്വത്തിന്റെ എല്ലാ മേഖലകളിലേക്കും ആധുനിക സാങ്കേതിവിദ്യയെ ഉപയോഗപ്പെടുത്തുകയെന്ന വീക്ഷണമുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ സമീപനമാണ് ഇത്തരമൊരു അഭിമാനകരമായ റെക്കോര്‍ഡിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നേരിട്ടുള്ള കാഴ്ചയുടെ വിപുലീകരണമായി കണക്കാക്കുമെന്നാണ് യുഎഇ ഫത്‌വ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ എന്നപോലെ നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചു കാണാന്‍ ശ്രമിക്കുന്നതിലൂടെ ഇത് കുറ്റമറ്റതാണെന്നു പറയാനാവുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
