Saturday, 14 November 2026 About Us · Contact Us

ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ റമദാനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കും

Haramain High Speed Train To Ensure 1 6 Million Seats - ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ റമദാനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കും

റിയാദ്: റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുമെന്ന് സൗദി റെയില്‍വേസ് കമ്പനി വെളിപ്പെടുത്തി. കോച്ചുകളുടെളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടിയാണ് 16 ലക്ഷം ഇരിപ്പിടങ്ങള്‍ ട്രെയിനില്‍ റമദാന്‍ മാസത്തില്‍ സജ്ജമാക്കുക. മക്കക്കും മദീനക്കും ഇടയില്‍ സഞ്ചരിക്കുന്ന ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ചതും സുഖപ്രദവുമായ യാത്രാനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഓപ്പറേറ്റര്‍മാരായ സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ചാണ് സൗദി റെയില്‍വേസ് കമ്പനി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഈ വര്‍ഷം സര്‍വീസുകളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. ട്രിപ്പുകളുടെകളുടെ എണ്ണം 3,410 ആയി വര്‍ദ്ധിക്കും. സീറ്റുകളുടെ എണ്ണമെടുത്താല്‍ 2024നെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. റമദാന്‍ മാസത്തില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി. റമദാന്റെ ആദ്യ ആഴ്ചയില്‍ ദിനേന 100 ട്രിപ്പുകള്‍ നടത്തുകയാണ് ലക്ഷ്യം. പിന്നീടുള്ള ആഴ്ചകളില്‍ ട്രിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ടാമത്തെ ആഴ്ചയില്‍ 120 ട്രിപ്പുകള്‍വരെയാക്കും. ഏറ്റവും തിരക്കുള്ള ദിനങ്ങളില്‍ 130 ട്രിപ്പുകള്‍വരെ നടത്താനാണ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ 10 അതിവേഗ റെയില്‍വേ സംവിധാനങ്ങളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്. 453 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാതയില്‍ മണിക്കൂറില്‍ ശരാശരി 300 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. മക്ക, ജിദ്ദ, കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവയെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026