പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സല്‍സോള ടെട്രാന്ദ്ര കുറ്റിച്ചെടികള്‍ തളിര്‍ത്തു
ജിദ്ദ: പരിസ്ഥിതി സ്നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയുമെല്ലാം ദീര്‍ഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ സല്‍സോള ടെട്രാന്ദ്രാ കുറ്റിച്ചെടികള്‍ തളിര്‍ത്തു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഹമദ് മേഖലയിലാണ് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവ കൂട്ടമായി തളര്‍ത്തിരിക്കുന്നത്. ഏറെ വംശനാശ ഭീഷണി നേരിടുന്ന സസ്യമാണ് സല്‍സോള ടെട്രാന്ദ്ര. 90കളുടെ തുടക്കം മുതലാണ് ഈ സസ്യം അപ്രത്യക്ഷമായി തുടങ്ങിയത്. കന്നുകാലികള്‍ക്കും വന്യജീവികള്‍ക്കും എല്ലാം ഏറെ ഇഷ്ടപ്പെട്ട തീറ്റയായതിനാലാണ് അമിതമായ മേച്ചിലിലൂടെ ഇവയെ വംശനാശം പിടികൂടിയത.് പ്രദേശത്ത് തീരെ കാണാതിരുന്ന സസ്യം വീണ്ടും തളിര്‍ത്തത് ഏവരെയും ആഹ്ലാദിപ്പിക്കുകയാണ്. ഹമദിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ വീണ്ടും കൂട്ടമായി തളിര്ത്തുനില്ക്കുന്ന മനോഹരമായ കാഴ്ച കാണാനാവുന്നത്. കന്നുകാലികള്‍ക്ക് മികച്ച ഭക്ഷണം എന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഈ സസ്യത്തിന് വലിയ പ്രാധാന്യമുണ്ട്. മണ്ണിനെ അടര്‍ന്നുവീഴാന്‍ ഇടയാക്കാതെ പിടിച്ചുനിര്‍ത്തുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും എല്ലാം ഈ സസ്യത്തിന്റെ വേരും ശാഖകളുമെല്ലാം വലിയ പങ്കുവഹിക്കുന്നു. സസ്യത്തെ വീണ്ടും കണ്ടെത്താനായത് ഈ മേഖലയിലേക്ക് പ്രകൃതി സ്നേഹികളെയും പ്രകൃതി സംരക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഇത് ഈ സസ്യം ഉള്‍പ്പെടെയുള്ളവരുടെ അതിജീവനത്തിലേക്കും കൂടുതല്‍ ശക്തമായ സംരക്ഷണ പ്രവര്‍ത്തനത്തിലേക്കും നയിക്കുമെന്നുമാണ് പ്രകൃതി സ്നേഹികള്‍ കരുതുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
