Saturday, 14 November 2026 About Us · Contact Us

ജബല്‍ അലിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടി ച്ച് ഡ്രൈവര്‍ മരിച്ചു

Driver Dies After Truck Catches Fire In Jebel Ali - ജബല്‍ അലിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടി ച്ച് ഡ്രൈവര്‍ മരിച്ചു

ദുബായ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ജബല്‍ അലി മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിക്കുകയും പിന്നീട് മറ്റൊരു ട്രാക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നൂവെന്ന് ദുബായ് പോലീസ് അറിയിച്ചു. തീപിടിച്ചതോടെ നിയന്ത്രണം നഷ്ടമായ ട്രക്ക് എതിര്‍ദിശയിലേക്ക് മറിയുകയും ആ ട്രാക്കിലൂടെ വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. https://x.com/DubaiPoliceHQ/status/1895384114296991795 തീപിടിച്ച ട്രക്കിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രികള്‍ പ്രവേശിപ്പിച്ചതായി ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ് റൂഇ പറഞ്ഞു. വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നവര്‍ അപകടം ഒഴിവാക്കാന്‍ പതിവായി വാഹനത്തിന്റെ ബ്രേക്കുകളും വയറുകളും ഇന്ധന ലൈനുകളും പരിശോധിക്കണമെന്നും എന്തെങ്കിലും മെക്കാനിക്കല്‍ തകരാറുകള്‍ ഉണ്ടോയെന്നത് ശ്രദ്ധിക്കമെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026