ദുബായില്‍ പുതിയ പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു
ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് തുറന്നുകൊടുത്തത്. ഓട്ടമന്‍ വാസ്തുശില്പവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരേതനായ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിത്തൂമിന്റെ പേരിലുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 5,021.31 ചതുരശ്ര മീറ്ററിലുള്ള സ്പാനിന് മുകളിലാണ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയും പള്ളി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അംഗവിശുദ്ധി വരുത്താനുള്ള സൗകര്യം, നടുമുറ്റം, പാര്‍ക്കിംഗ് സൗകര്യം എന്നിവയെല്ലാം കോര്‍ത്തിണക്കി നിര്‍മിച്ച പള്ളിയില്‍ 1,397 പുരുഷന്മാര്‍ക്കും 250 സ്ത്രീകള്‍ക്കുമാണ് ഒരേ സമയം നമസ്‌കരിക്കാന്‍ സാധിക്കുക.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
