കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധം; ഉത്തരകൊറിയ ആണവശക്തിയാണെന്നും ട്രംപ്
ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവുമായി നിരവധി ഉച്ചകോടികൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ ആണവ ശക്തിയെന്ന് ട്രംപ് പരാമർശിക്കുകയും ചെയ്തു കിമ്മുമായി ബന്ധം പുനഃസ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. കിമ്മുമായി മികച്ച ബന്ധമുണ്ട്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. പക്ഷേ തീർച്ചയായും അദ്ദേഹം ഒരു ആണവശക്തിയാണെന്നും ട്രംപ് പറഞ്ഞു. നമുക്ക് ധാരണം ആയുധങ്ങളുണ്ട്. ശക്തി വളരെ വരുതാണ്. കിമ്മിനും ധാരാളം ആണവായുധങ്ങളുണ്ട്. തന്റെ ആദ്യ ടേമിലെന്ന പോലെ ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം എന്നതാകും തന്റെ നിലപാട് എന്നും ട്രംപ് വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
