യുഎഇയിൽ ഭാരത് മാർട്ട് ആരംഭിക്കുന്നു
യുഎഇയിൽ ഭാരത് മാർട്ട് ആരംഭിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഇടമാണ് ഭാരത് മാർട്ട്. ഇത് 2026 മുതൽ പ്രവർത്തനമാരംഭിക്കും. ജബൽ അലി ഫ്രീ സോണിലാവും മാർട്ട്. റീട്ടെയിൽ ഷോപ്പുകളും ഷോറൂമുകളും വെയർഹൗസുകളും ഉൾപ്പെടെ ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഭാരത് മാർട്ട് 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും. ചൈനീസ് ഡ്രാഗൺ മാർട്ട് പോലെയാവും ഭാരത് മാർട്ട് പ്രവർത്തിക്കുക. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കൺസ്യൂമർ സേവനങ്ങളൊക്കെ ഭാരത് മാർട്ടിൽ ലഭിക്കും. ഇന്ത്യൻ ഉത്പന്നങ്ങളെ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് ഭാരത് മാർട്ട് ഒരുങ്ങുക. ആദ്യ ഘട്ടത്തിൽ 1.3 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും പ്രവത്തനങ്ങൾ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
