Sunday, 15 November 2026 About Us · Contact Us

എയർബസ് A380 വിമാനങ്ങൾ ഇത്തിഹാദ് തിരിച്ചെത്തിക്കുന്നു; 2027-ഓടെ 2 വിമാനങ്ങൾ കൂടി സർവീസിൽ

Etihad To Bring Back Airbus A380s 2 More Aircraft To Be In - എയർബസ് A380 വിമാനങ്ങൾ ഇത്തിഹാദ് തിരിച്ചെത്തിക്കുന്നു; 2027-ഓടെ 2 വിമാനങ്ങൾ കൂടി സർവീസിൽ

അബുദാബി ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ എയർബസ് A380 വിമാനങ്ങൾ വീണ്ടും സർവീസിനെത്തിക്കുന്നു. 2027-ഓടെ രണ്ട് A380 വിമാനങ്ങൾ കൂടി നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഇത്തിഹാദിന്റെ എയർബസ് A380 വിമാനങ്ങളുടെ എണ്ണം ഒമ്പതായി ഉയരും. കോവിഡ് മഹാമാരിയുടെ സമയത്ത് സർവീസ് നിർത്തിവെച്ച വിമാനങ്ങളാണ് ഘട്ടംഘട്ടമായി ഇത്തിഹാദ് ഇപ്പോൾ തിരികെ കൊണ്ടുവരുന്നത്. നിലവിൽ ഏഴ് A380 വിമാനങ്ങളാണ് ഇത്തിഹാദിന് സർവീസിലുള്ളത്. 2026 ജൂണിൽ ഒരു വിമാനവും, 2027 ജനുവരിയിൽ രണ്ടാമത്തെ വിമാനവും സർവീസിനെത്തിക്കാനാണ് തീരുമാനം. കമ്പനിയുടെ ദീർഘകാല വളർച്ചാ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നീക്കം.   “നമുക്ക് കൂടുതൽ A380-കൾ വേണം, പക്ഷെ അവ നമുക്ക് ലാഭം തരുന്നില്ലെങ്കിൽ തിരികെ കൊണ്ടുവരില്ല,” എന്ന് ഇത്തിഹാദിന്റെ ചീഫ് റവന്യൂ ആൻഡ് കൊമേഴ്സ്യൽ ഓഫീസർ ഏരിയക് ഡി (Arik De) കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2032 വരെ A380 വിമാനങ്ങൾ സർവീസിലുണ്ടാകുമെന്നാണ് ഇത്തിഹാദ് സിഇഒ ആൻ്റോനോൾഡോ നെവിസ് (Antonoaldo Neves) നേരത്തെ സൂചിപ്പിച്ചിരുന്നത്. വളർന്നുവരുന്ന യാത്രാ ആവശ്യം പരിഗണിച്ചാണ് ഈ വിമാനങ്ങൾ വീണ്ടും കൊണ്ടുവരുന്നത്. വലിയ റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ എയർബസ് A380 വിമാനങ്ങൾ സഹായിക്കും. നിലവിൽ ലണ്ടൻ, പാരീസ്, സിംഗപ്പൂർ, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസിനാണ് ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026